അങ്കണവാടി കെട്ടിടം നിർമിച്ചതിൽ അപാകതയെന്നു പരാതി
Wednesday, August 21, 2019 12:29 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് മാ​ളി​യേ​ക്ക​ൽ തു​വ്വ​പ്പെ​റ്റ​യി​ൽ പുതുതായി നി​ർ​മിച്ച അങ്കണവാ​ടി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് ആ​രോ​പ​ണം.
കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​തു ല​ക്ഷ​ത്തോ​ളം രൂ​പ ചെലവഴിച്ചാണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ശു​ചി​മു​റി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മു​റ്റ​വും ത​റ​യും ടൈ​ൽ​സ് വി​രി​ക്കു​ന്ന പണിയും നടത്തണം. വൈ​ദ്യു​തി ക​ണ​ക്ഷ​നും എ​ടു​ത്തി​ട്ടി​ല്ല. അങ്കണവാ​ടി​ക്ക് വേ​ണ്ടി നാ​ല് സെ​ന്‍റ് സ്ഥ​ലം നാ​ട്ടു​കാ​ർ പി​രി​വ് ന​ട​ത്തി​യാ​ണ് വാ​ങ്ങി​യ​ത്. കെട്ടിടത്തിനു പാ​ര​പ്പെ​റ്റ് നി​ർ​മി​ക്കാ​ത്ത​തി​നാ​ലും നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യും കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ വ​ൻ​തോ​തി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് ഇവിടെ പഠനം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​മ്മ​മാ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും അങ്കണവാ​ടി കു​ട്ടി​ക​ൾ​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ക്കാനും ക​ഴി​യി​ല്ല.​ സി​റ്റൗ​ട്ടി​ൽ തൂ​ണു​ക​ളു​ടെ കു​റ​വ് ഭീ​ഷ​ണി​യാ​ണ്.
ചു​മ​രു​ക​ൾ നി​ർ​മി​ച്ച​ത് നിലവാരം കു​റ​ഞ്ഞ ചെ​ങ്ക​ല്ല് കൊ​ണ്ടാ​ണെ​ന്നും സി​മ​ന്‍റും മ​റ്റും ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. കാ​ളി​കാ​വ് മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ം കു​പ്പ​ന​ത്ത് അ​ല​വി എ​ന്ന ഇ​ക്ക​യു​ടെ വീ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ അങ്കണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​വ​ർ​ത്ത​നം താ​ത്കാലികമാ​യി ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്.