പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക് വാ​യ്പ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു
Wednesday, August 21, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ർ​ബ​ൻ ബാ​ങ്ക് വാ​യ്പാ പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​ച്ചു. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റി​പ്പോ നി​ര​ക്ക് 35 ശ​ത​മാ​നം കു​റ​ച്ച​തി​നു ആ​നു​പാ​തി​ക​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക് ലോ​ണ്‍ പ​ലി​ശ​ക​ൾ അന്പതു ശതമാനം (1/2 ശ​ത​മാ​നം) കു​റ​ച്ചു.
സ്വ​ർ​ണ വാ​യ്പ​ക​ൾ ഗ്രാ​മി​നു 2800 രൂ​പ ഏ​ഴു ശ​ത​മാ​നം നി​ര​ക്കി​ലും ഭ​വ​ന വാ​യ്പ 10.5 ശ​ത​മാ​ന​വും വാ​ഹ​ന​വാ​യ്പ 11 ശ​ത​മാ​ന​വും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ള്ള വാ​യ്പ എ​ട്ടു ശ​ത​മാ​ന​വും നി​ര​ക്കി​ലും വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ക്യാ​ഷ് ക്രെ​ഡി​റ്റ് 13.5 ശ​ത​മാ​നം നി​ര​ക്കി​ലും 50 ല​ക്ഷം രൂ​പ വ​രെ വി​വി​ധ ത​രം വാ​യ്പ​ക​ൾ എ​ട്ടു മു​ത​ലു​ള്ള നി​ര​ക്കു​ക​ളി​ലും പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ ഇ​രു​പ​ത്തി​നാ​ല് ശാ​ഖ​ക​ളി​ലും ല​ഭ്യ​മാ​കും.
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക് 50 ല​ക്ഷം രൂ​പ ന​ൽ​കും. ബാ​ങ്ക് ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​ടെ ഓ​ഗ​സ്റ്റ്് മാ​സ​ത്തെ ഓ​ണ​റേ​റി​യ​വും മു​ഴു​വ​ൻ ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും ഓ​ഗ​സ്റ്റ് മാ​സ​ത്തെ സി​റ്റി​ങ്ങ് ഫീ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റും.
ചെ​യ​ർ​മാ​ൻ സി. ​ദി​വാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭ​ര​ണ സ​മി​തി യോ​ഗം പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​മോ​ഹ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.