ശു​ചി​മു​റി നി​ർ​മാ​ണ​ം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, August 22, 2019 12:18 AM IST
മ​ല​പ്പു​റം:​ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ളി​യി​ട വി​സ​ർ​ജ​ന​മു​ക്ത പ​ദ്ധ​തി​യി​ൽ ശു​ചി​മു​റി നി​ർ​മി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. അ​പേ​ക്ഷ 24 വ​രെ ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ ശു​ചി​മു​റി ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക 31 ന​കം ത​യാ​റാ​ക്ക​ണം. സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ (ഗ്രാ​മീ​ണ്‍) മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട​ത്. ജി​ല്ല​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന പ​ട്ടി​ക സം​സ്ഥാ​ന​ത​ല​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ചു കേ​ന്ദ്ര​ത്തി​നു ന​ൽ​ക​ണം. പു​തു​താ​യി ആ​നു​കൂ​ല്യം ന​ൽ​കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ശൗ​ചാ​ല​യ​ങ്ങ​ൾ സെ​പ്തം​ബ​ർ 30 ന​കം നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്കി ജി​യോ​ടാ​ഗ് ചെ​യ്യും.