അ​ഞ്ച് ക്യാ​ന്പു​ക​ൾ മാ​ത്രം
Thursday, August 22, 2019 12:18 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ആരംഭിച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ൽ ഇ​നി അ​ഞ്ചെ​ണ്ണം മാ​ത്രം. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലാ​ണ് അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ള്ള​ത്. 1066 ആ​ളു​ക​ളാ​ണ് അ​ഞ്ച് ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത്. മ​ഴ​കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മ​റ്റെ​ല്ലാ ക്യാ​ന്പു​ക​ളും ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് നി​ർ​ത്ത​ലാ​ക്കി​.

പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു ഫീ​സ് ഒ​ഴി​വാ​ക്ക​ണം: പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ

തേ​ഞ്ഞി​പ്പ​ലം: ​പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ദൂ​ര​വി​ഭാ​ഗം ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ട്യൂ​ഷ​ൻ ഫീ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​പ്പോ​ൾ ഫീ​സ് അ​ട​ക്കേ​ണ്ട​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ന​ല്ലൊ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ഇ​പ്പോ​ഴും കു​ടും​ബ​സ​മേ​തം ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ലാ​ണ്. ഇ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ വൈ​സ്ചാ​ൻ​സ​ല​ർ​ക്കും വി​ദൂ​ര​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ​ക്കും അ​സോ​സി​യേ​ഷ​ൻ ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. അ​നു​കൂ​ല ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ 27 മു​ത​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.