വിമാന ടി​ക്ക​റ്റ് ചാ​ർ​ജ്‌ വർധന: പ്ര​തി​ഷേ​ധി​ച്ചു
Thursday, August 22, 2019 12:20 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​മ​ട​ക്കം രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും താ​ങ്ങും ത​ണ​ലു​മാ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്കു വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള വിമാന കന്പനികൾ ടി​ക്ക​റ്റ് ചാ​ർ​ജ് കു​ത്ത​നെ കൂ​ട്ടി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി വി​രു​ദ്ധ ന​ട​പ​ടി പി​ൻ​വ​ലി​ച്ച് പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു അ​ബ്ദു​ൾ അ​സീ​സ്, സ​ലാം ആ​ല​ങ്ങ​ത്തി​ൽ, ആ​ന്‍റ​ണി മാ​ത്യു, ല​ത്തീ​ഫ്, ബ​ഷീ​ർ അ​മ​ര​ന്പ​ലം, എ.​പി. ഹ​സ​ൻ ഗ​ഫൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

തി​രൂ​ർ: ത​പാ​ൽ, ആ​ർ​എം​എ​സ് മേ​ഘ​ല​യി​ലെ ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഫ്എ​ൻ​പി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി.​വി.​ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ബി​ർ തി​രു​നാ​വാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ.​മു​ഹ​മ്മ​ദാ​ലി, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.