വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, August 22, 2019 11:13 PM IST
മ​ഞ്ചേ​രി: പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ഡ്രൈ​വ​ർ അ​റ​വ​ങ്ക​ര ഉ​ള്ളാ​ട്ട് അ​ബ്ദു​ൽ ല​ത്തീ​ഫ് (65) വാഹനാപകടത്തിൽ മരിച്ചു. വ​ള്ളു​വ​ന്പ്രം ആ​ലു​ങ്ങ​പ്പ​റ്റ​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം. ല​ത്തീ​ഫ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ത്തീ​ഫി​നെ നാ​ട്ടു​കാ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കുന്നേരം വീ​ട്ടി​ലെത്തിച്ച മൃ​ത​ദേ​ഹ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടെയുള്ളവർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.​ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ഷ​ഫീ​ഖ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, സ​മീ​റ, സു​ഫൈ​റ. മ​രു​മ​ക്ക​ൾ: നാ​സ​ർ, ആ​സി​ഫ, ആ​രി​ഫ, ഷഹ്‌ല.