ക​ലാ​വൈ​വി​ധ്യം തൊ​ട്ട​റി​ഞ്ഞ് സ​ർ​ഗാ​ത്മ​ക ശി​ൽപ്പശാ​ല
Friday, August 23, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ വി​ജ​യ​പ​ഥം വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ക​ലാ-​സാ​ഹി​ത്യം - സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ല​ക്ഷ്യം​വ​ച്ചു​ള്ള സ​ർ​ഗാ​ത്മ​ക ശി​ൽ​പ്പ​ശാ​ല​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ലാ​വി​രു​ന്നായി.
പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ബോ​യ്സ്, ഗേ​ൾ​സ് സ്കൂ​ളി​ലെ മ​ല​യാ​ളം ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​ർ​ഗാ​ത്മ​ക ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് .കു​ട്ടി​ക​ളി​ൽ ക​ലാ​രൂ​പ​ങ്ങ​ൾ അ​തി​ന്‍റെ ത​നി​മ​യോ​ട് കൂ​ടി എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ 1970 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പി​ക് മ​ക്കേ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ണ് ക​ഥ​ക് നൃ​ത്തം ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ലെ സ​ർ​ഗാ​ത്മ​ക ശി​ൽ​പ​ശാ​ല​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
ദേ​ശീ​യ പ്ര​ശ​സ്ത​യാ​യ ക​ഥ​ക് ന​ർ​ത്ത​കി​യും നൃ​ത്ത സം​വി​ധാ​യ​ക​നു​മാ​യ വി​ദ്യാ ഗൗ​രി അ​ഡ്ക​റാ​ണ് ശി​ല്പ​ശാ​ല​യി​ൽ ക​ഥ​ക് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ഥ​കി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും നി​ര​വ​ധി ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത വി​ദ്യാ ഗൗ​രി ദൂ​ര​ദ​ർ​ശ​നി​ലെ ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റും ഐ​സി​സി​ആ​ർ​എം പാ​ന​ൽ ആ​ർ​ട്ടി​സ്റ്റു​മാ​ണ്.ക​ഥ​ക് നൃ​ത്ത​ത്തെ അ​ന​ശ്വ​ര​മാ​ക്കി​യ ക​ലാ​കാ​രി​യു​ടെ ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട നൃ​ത്തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. തു​ട​ർ​ന്ന് നൃ​ർ​ത്ത​കി​യു​മാ​യി സം​വാ​ദ​ത്തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി. സ​ർ​ഗാ​ത്മ​ക ശി​ല്പ​ശാ​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി. പി.​മ​ഞ്ജു​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പി.​അം​ബി​ക സ്വാ​ഗ​ത​വും പി.​വി.​ദേ​വി​ക ന​ന്ദി​യും പ​റ​ഞ്ഞു.