ത​വ​നൂ​രി​ൽ കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചു
Friday, August 23, 2019 12:22 AM IST
എ​ട​പ്പാ​ൾ: ത​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും കി​ണ​ർ ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. കി​ണ​റു​ക​ൾ ബ്ലീ​ച്ചിം​ംഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ക്ക​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് . ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.
പ്ര​ള​യ​ശേ​ഷ​മു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു ശു​ചി​ത്വ ബോ​ധ​വ​ത്കര​ണ​വും ന​ട​ത്തും. വാ​ർ​ഡ് ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക. കെ​ൽ​ട്രോ​ണി​നു സ​മീ​പ​മു​ള്ള പു​ഴ​യോ​ര സ​മീ​പ​ങ്ങ​ളി​ൽ ന​ട​ന്ന ശു​ദ്ധീ​ക​ര​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ബ്ദു​ൾ നാ​സ​ർ, വാ​ർ​ഡ് അം​ഗം പി. ​അ​നീ​ഷ്, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, പി.​വി.​സ​ക്കീ​ർ ഹു​സൈ​ൻ, പി. ​മേ​ഘ​ല, ആ​ശാ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​സി. പ്ര​ദീ​പ, സി. ​പ്രേ​മ, ഷീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.