നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി​യ സം​ഭ​വം: പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്നി​ല്ല
Friday, August 23, 2019 12:24 AM IST
xമ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൂ​ട്ട​ത്തോ​ടെ കൊ​ന്ന് റോ​ഡ​രി​കി​ൽ കു​ഴി​ച്ചു​മൂ​ടി​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം മ​ഴ​മൂ​ലം ഇ​ന്ന​ലെ ന​ട​ന്നി​ല്ല. കൊ​ന്നൊ​ടു​ക്കി​യ നാ​യ്ക്ക​ളു​ടെ ജ​ഡ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ ലോ​റി​യി​ൽ കൂ​ട്ടി​യി​ട്ട് കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൊ​ന്നൊ​ടു​ക്കി​യ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കു​ഴി​ച്ചു മൂ​ടി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​യും ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.​ ജൂ​ലൈ 30നാ​ണ് സം​ഭ​വം. ഇ​തി​നെ​തിരേ മൃ​ഗ​സ്നേ​ഹി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ വെ​ട്ടി​ലാ​യ​ത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ​സ് ഓ​ഫ് ഇ​ൻ​ഡ്യ​ൻ ആ​നി​മ​ൽ പ്രൊ​ട്ട​ക്ഷ​ൻ​സ് (എ​ഫ്ഐ​എ​പി​ഒ)​യാ​ണ് ആ​ദ്യ​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. ഹ്യൂ​മ​ണ്‍ സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ ഒൗ​ട്ട്റീ​ച്ച് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യ സാ​ലി വ​ർ​മ്മ​യാ​ണ് ന​ഗ​ര​സ​ഭ​ക്കെ​തി​രെ മ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നാ​യ്ക്ക​ളെ നി​യ​മാ​നു​സൃ​ത​മ​ല്ല കൊ​ന്ന​ത് എ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ഴു​പ​തോ​ളം നാ​യ്ക്ക​ളെ ഇ​ത്ത​ര​ത്തി​ൽ കൊ​ന്നു​വെ​ന്നും ഇ​തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​ന്ധീ​ക​ര​ണം ന​ട​ത്തി​യ 15 നാ​യ്ക്ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ എ​ട്ട് നാ​യ്ക്ക​ൾ മാ​ത്ര​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. കേ​സ​ന്വേ​ഷ​ണം ന​ട​ത്തി എ​സ്ഐ ഉ​മ്മ​ർ മേ​മ​ന ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​യ്ക്ക​ളു​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ചെ​ര​ണി ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശം റോ​ഡി​രി​കി​ൽ ജ​ഡ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താൻ വെ​റ്ററിന​റി സ​ർ​ജൻ എ​ത്തി​യി​രു​ന്നു. ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും മ​ഴ കാ​ര​ണം ജ​ഡ​ങ്ങ​ൾ കു​ഴി​ച്ചെ​ടു​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡ് തു​റ​ക്ക​ൽ ബൈ​പാ​സി​ൽ തെ​രു​വു നാ​യ്ക്ക​ൾ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ ലോ​റി​യി​ൽ ക​യ​റ്റി ചെ​ര​ണി​യി​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് കു​ഴി​ച്ചു മൂ​ടി​യെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യു​ടെ മൊ​ഴി.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ​യും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച റ​വ​ന്യൂ-​പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ഴി​ച്ചെ​ടു​ക്കു​ന്ന ജ​ഡ​ങ്ങ​ൾ മൂ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്യും.