പ്ര​ള​യ ബാ​ധി​ത​ർ​ക്ക് വേണ്ടി കു​ടു​ക്ക​ക​ൾ പൊ​ട്ടി​ച്ചു
Friday, August 23, 2019 12:24 AM IST
കാ​ളി​കാ​വ്: ഹു​ണ്ടി​ക കു​ടു​ക്ക​ക​ൾ പൊ​ട്ടി​ച്ച് പ്ര​ള​യ ബാ​ധി​ത​ർ​ക്ക് കു​ഞ്ഞു മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​വ​ർ​ഷം. അ​ഞ്ച​ച്ച​വി​ടി ഗ​വ: ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. പ്ര​ള​യം ത​ക​ർ​ത്ത ഹ​ത​ഭാ​ഗ്യ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കൈ​കോ​ർ​ത്ത​പ്പോ​ൾ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​പ്പം ചേ​ർ​ന്നു. സൈ​ക്കി​ൾ വാ​ങ്ങാ​നും മ​റ്റു​മാ​യി കൂ​ട്ടി വച്ച സ​ന്പാ​ദ്യ​മ​ട​ക്ക​മാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു​ന്ന​ത്.
സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് ക്ല​ബ്ബി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. എ​ൽ​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ്സു​വ​രെ​യു​ള്ള മു​ഴു​വ​ൻ ക്ലാ​സ്സി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​ദ്ധ​തി​യി​ൽ അ​ണി​ചേ​ർ​ന്നു.
അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ തു​ക​യും ചേ​ർ​ത്ത് സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഹു​ണ്ടി​ക​ബോ​ക്സു​ക​ളും കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ വ്യാ​ഴാ​ഴ്ച സ്കൂ​ളി​ലെ​ത്തി​യ​ത്. ദു​ര​ന്ത​ത്തിൽപ്പെടുന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​രു സ്ഥി​രം ദു​രി​താ​ശ്വാ​സ നി​ധി​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​ള​യാ​ന​ന്ത​രം പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​താ​ർ പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത മു​ഴുദി​ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​രു​ന്നു.​ച​ട​ങ്ങ് പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി.​റ​ഷീ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി എ​ച്ച്എം എം.​അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ഒ.​കെ.​ശി​വ​പ്ര​സാ​ദ്, അ​ബ്ദു​ൽ ക​രീം വ​ല്ലാ​ഞ്ചി​റ, എ​ൻ.​മ​ഹ​ബൂ​ബ്, ടി.​മു​ജീ​ബ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി.​ബാ​ബു, പി.​വി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ.​എം.​സി​നാ​ൻ, കെ.​ഹി​ഷാ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.