ചൈ​ൽ​ഡ് ലൈ​ൻ സ്പെ​ഷൽ സി​റ്റിം​ഗ് 28ന്
Sunday, August 25, 2019 12:20 AM IST
മ​ല​പ്പു​റം: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​വും അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ചൈ​ൽ​ഡ് ലൈ​ൻ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ സ്പെ​ഷ്യ​ൽ സി​റ്റിം​ഗ് നി​ല​ന്പൂ​ർ വി​ദ്യാ​ന​ഗ​റി​ലെ മ​ജു​മാ​അ് ഓ​ർ​ഫ​നേ​ജ് ചൈ​ൽ​ഡ് കെ​യ​റി​ൽ 28ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. കു​ട്ടി​ക​ളു​ടെ സ്കൂ​ൾ മാ​റ്റം സം​ബ​ന്ധി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ൾ, രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള ന​ട​പ​ടി​ക​ൾ, സ്ഥാ​പ​ന പ്ര​വേ​ശ​നം, സ്പോ​ണ്‍​സ​ർ​ഷി​പ്പ്, ഫോ​സ്റ്റ​ർ കെ​യ​ർ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ക്കും. സി​റ്റിം​ഗി​ൽ ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.