പോ​ലീ​സിന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് ശ​രി​യ​ല്ല​ന്ന്
Sunday, August 25, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക്ക​ര​പ്പ​റ​ന്പ് ടൗ​ണി​ലെ ഓ​ട്ടോ സ്റ്റാ​ന്‍ഡ് തി​ങ്ക​ളാ​ഴ്ച​ക്ക​കം മാ​റ്റ​ണ​മെ​ന്ന മ​ങ്ക​ട എ​സ്ഐ ഇ​ന്ദി​രാ മ​ണി​യു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രേ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. ജ​ന​പ്ര​തി​നി​ധി​ക​ളും, പോ​ലീ​സും കൂ​ടി​യെ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് മ​ക്ക​ര​പ്പ​റ​ന്പി​ൽ ഓ​ട്ടോ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നൊ​പ്പം ബ​ദ​ൽ മാ​ർ​ഗം കൂ​ടി നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും എ​സ്ടി​യു ഭാ​ര​വാ​ഹി​ക​ളാ​യ എം.​വി.​കോ​യ, പി.​അ​ബു, സി.​ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ലാ​ണ് പ്ര​ധാ​ന​മാ​യും ഓ​ട്ടോ​റി​ക്ഷ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​വ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ പാ​ർ​ക്കിം​ഗ് അ​ന​ധി​കൃ​ത​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.അ​തി​നി​ടെ മ​ക്ക​ര​പ്പ​റ​ന്പ് ടൗ​ണി​ലെ ഓ​ട്ടോ പാ​ർ​ക്കിം​ഗ് സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് കൈ​കൊ​ള്ളു​ന്ന​ത് ശ​രി​യ​ല്ല​ന്നും, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മാ​ത്ര​മെ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​വൂ എ​ന്നും പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.