ക്ലീ​ൻ മ​ന്പാ​ട് കാ​ന്പ​യി​ൻ ന​ട​ത്തി
Monday, August 26, 2019 12:09 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കൂ​ടി​യ മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ ശു​ചി​ത്വ കാ​ന്പ​യി​ൻ ’ക്ലീ​ൻ മ​ന്പാ​ട് ന​ട​ത്തി. ഒ​രാ​ഴ്ച മു​ന്പ് ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ 19ൽ 17 ​വാ​ർ​ഡും പ്ര​ള​യ​ബാ​ധി​ത​മാ​ണ്. മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മെ​ംബർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ കോ​ള​ജ്, ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശു​ചീ​ക​ര​ണ തു​ട​ർ​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ വാ​ർ​ഡ് ത​ല​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ ഇ​ന്ന് കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി​യി​ലെ നി​റ​വ് സം​ഘ​ത്തി​ന് കൈ​മാ​റും.
ശു​ചീ​ക​ര​ണ​ത്തി​ന് എ.​പി.​അ​നി​ൽ കു​മാ​ർ എം​എ​ൽ​എ, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സ്യ, മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന കാ​ഞ്ഞി​രാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ.​രോ​ഹി​ൽ നാ​ഥ്, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.