പ്ര​ള​യം: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, August 26, 2019 12:09 AM IST
മ​ല​പ്പു​റം: വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ തു​ട​ർ​ന്നു​ള്ള ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പു​ന​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​നം യോ​ഗം ചേ​ർ​ന്നു. മ​ണ്ഡ​ല​ത്തി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണം. ക​ട​ലു​ണ്ടി​പ്പു​ഴ, തോ​ടു​ക​ൾ എ​ന്നി​വ​യു​ടെ സൈ​ഡി​ൽ ഭി​ത്തി​ക​ൾ സ്ഥാ​പി​ക്ക​ണം. റി​വ​ർ മാ​നേ​ജ് മെ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തി ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ന്നാ​ക്കി ന​ൽ​ക​ണം. ബാ​ക്കി​ക​യം റ​ഗു​ലേ​റ്റ​റി​ന്‍റെ ഉ​യ​രം കൂ​ട്ടാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ ഓ​ഗ​സ്റ്റ് 31ന​കം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യും ജി​ല്ലാ​ക​ല​ക്ട​ർ ജാ​ഫ​ർ മ​ലി​ക് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ക്യാ​ന്പി​ൽ താ​മ​സി​ച്ച​വ​രു​ടെ​യും ബ​ന്ധു​വീ​ടു​ക​ളി​ൽ താ​മ​സി​ച്ച​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രു​ന്ന​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി വ​രു​ന്ന​താ​യി അ​ത​ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ അ​റി​യി​ച്ചു. കാ​ർ​ഷി​ക​രം​ഗ​ത്ത് 4.75 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി അ​ത​ത് കൃ​ഷി ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ.​അ​രു​ണ്‍, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ,വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.