വി​ഭ​വ​സ​മാ​ഹാ​രം ന​ട​ത്തി
Monday, August 26, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ലേ​ക്ക് പൂ​പ്പ​ലം ഓ​ർ​ഫ​നേ​ജ് എ​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​ഭ​വ​സ​മാ​ഹാ​രം ന​ട​ത്തി. പ്ര​ധാ​ന​അ​ധ്യാ​പ​ക​ൻ കെ.​കെ.​മു​ഹ​മ്മ​ദ് അ​ൻ​വ​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​വാ​ൻ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രെ​യും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ അ​ബ്ബാ​സ്, ബ​ഷീ​ർ, കു​ഞ്ഞ​ഹ​മ്മ​ദ്, ര​ഹ്ന, ആ​യി​ഷ സ്കൂ​ൾ ലീ​ഡ​ർ ഷ​ഹ്മ ഷെ​റി​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്ലം, റ​ക്കീ​ബ്, ഷ​ജ, ഷ​ഹ​ർ​ബാ​ൻ, മു​ഹ​മ്മ​ദ് ഷാ​മി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വാ​ഹ ചെ​ല​വ് ദു​രി​താ​ശ്വാ​സ​ത്തി​ന്

എ​ട​ക്ക​ര: വി​വാ​ഹ ചെ​ല​വി​ന് നീ​ക്കി​വ​ച്ച തു​ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി വ​ധു​വി​ന്‍റെ കു​ടും​ബം. ചു​ങ്ക​ത്ത​റ പൂ​ച്ച​ക്കു​ത്ത് ന​ടു​വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ-​ശ്രീ​ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ജ്ജ​ന​യു​ടെ എ​ട​ക്ക​ര​യി​ലെ വി​വാ​ഹ​വേ​ദി​യി​ൽ വ​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​ക്ക് വ​ധു​വി​ന്‍റെ പി​താ​വ് മ​നോ​ജ് കു​മാ​ർ ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി. കാ​ടാ​ന്പു​ഴ സ്വ​ദേ​ശി വി​ജി​ത്ത് ആ​ണ് വ​ര​ൻ. സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ന്‍റെ പെ​ങ്ങ​ളു​ടെ മ​ക​ൾ കൂ​ടി​യാ​ണ് വ​ധു അ​ജ്ജ​ന.​ച​ട​ങ്ങി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​കെ.​സൈ​ന​ബ, ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​പി.​ജോ​ർ​ജ്, ഇ ​പ​ത്മാ​ക്ഷ​ൻ,ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.