ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ഡ​ബി​ൾ
Monday, August 26, 2019 12:12 AM IST
അ​ങ്ങാ​ടി​പ്പു​റം: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ സ​മാ​പി​ച്ച ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട​ക്കി​രീ​ടം. ജൂ​ണി​യ​ർ (ആ​ണ്‍) വി​ഭാ​ഗം ഫൈ​ന​ലി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ 74ന് ​മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​നെ തോ​ൽ​പ്പി​ച്ചു. ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് 84ന് ​മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം ചൂ​ടി.
മി​ക​ച്ച ക​ളി​ക്കാ​രാ​യി പി.​എ ജോ​സ​ഫ്, സാ​ന്ദ്ര ഫി​ലി​പ്പ്(​ഇ​രു​വ​രും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ്)​എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. അ​ഖി​ൽ ആ​ന്‍റ​ണി(​ക്യാ​പ്റ്റ​ൻ), പി.​എ.​ജോ​സ​ഫ്,ഡി​ബി​ൻ ജോ​സ​ഫ്, സാ​ജ​ൻ കെ.​സ​ന്തോ​ഷ്, അ​ല​ൻ ജോ​ണ്‍, പി.​കെ.​പ്ര​വീ​ണ്‍, അ​ല​ൻ ദേ​വ​സ്യ, എ​ഡ്വി​ൻ തോ​മ​സ്, ടി.​ശി​വ​ദാ​സ​ൻ (ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം), സാ​ന്ദ്ര ഫി​ലി​പ്പ് (ക്യാ​പ്റ്റ​ൻ), പാ​ർ​വ​തി സു​രേ​ഷ്, ടി.​ജ്യോ​തി, അ​ന്ന ജോ​മി, റി​ങ്കു ആ​ന്‍റ​ണി, ഡെ​ൽ​ഫി തോ​മ​സ്, ജോ​സ്മ​രി​യ ജോ​ഷി (പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം) എ​ന്നി​വ​രാ​ണ് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞ​ത്.
കെ.​എ​സ്.​സി​ബി, ജ​സ്റ്റി​ൻ ജോ​സ്, അ​ലീ​ന തോ​മ​സ് എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ർ.സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ലാ​ൽ താ​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ​ഫ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​കൃ​ഷ്ണ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. പി.​കെ.​രാ​ജേ​ഷ്, ടി.​വി.​രാ​ഹു​ൽ, കെ.​എ.​അ​ഖി​ൽ സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.