വി​ദ​ഗ്ധ സം​ഘം വ​ഴി​ക്ക​ട​വി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, August 26, 2019 12:12 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​താ സ്ഥ​ല​ങ്ങ​ളി​ൽ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടു​ക​ത്തി കോ​ട്ട, വെ​ള്ള​ക്ക​ട്ട, ആ​ന​മ​റി, നാ​ടു​കാ​ണി ചു​രം, കൂ​ട്ടി​ല​പ്പാ​റ, ന​രി​വാ​ല​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇന്നലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​വ​ള​പ്പാ​റ​യി​ലും പാ​താ​റി​ലും ദു​ര​ന്തം വി​ത​ച്ച ഉ​രു​ളി​ന് ശേ​ഷം വി​വി​ധ മ​ല​വാ​ര​ങ്ങ​ളി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ഭ​യാ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ കൂ​ട്ട​ത്തോ​ടെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ടി​മു​ട്ടി, കൂ​വ​ക്കോ​ൽ പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​രെ പ​ല​രും മ​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ജി​യോ​ള​ജി വ​കു​പ്പി​നാ​ണ് പ​രി​ശോ​ധ​ന ചു​മ​ത​ല. പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന സം​ഘം ക​ള​ക്ട​ർ​ക്കാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. അ​ഡീ​ഷ​ണ​ൽ ഹൈ​ഡ്രോ​ള​ജി​സ്റ്റ് ഡോ.​വി. സു​നി​ൽ കു​മാ​ർ, മ​ഞ്ചേ​രി മ​ണ്ണു​സം​ര​ക്ഷ​ണ കേ​ന്ദ്രം ക​ണ്‍​സ​ർ​വേ​റ്റ​ർ ഷം​ന റ​ഷീ​ദ്, ജി​ല്ലാ സോ​യി​ൽ ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​കെ.​സു​ലോ​ച​ന, ജൂ​നി​യ​ർ ഹൈ​ഡ്രോ​ള​ജി​സ്റ്റു​ക​ളാ​യ വി.​അ​ശ്വി​ൻ, അ​നീ​ഷ് എം.​അ​ലി, സൗ​ദ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.