കൂ​ട്ടം​തെ​റ്റി​യ കാ​ട്ടാ​നക്കുട്ടി വ​ന​പാ​ല​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ
Monday, September 9, 2019 12:46 AM IST
നി​ല​ന്പൂ​ർ: കൂ​ട്ടം തെ​റ്റി​യ കാ​ട്ടാ​നക്കുട്ടി, വ​ന​പാ​ല​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ. നി​ല​ന്പൂ​ർ റെ​യ്ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ആ​ഡ്യ​ൻ​പാ​റ വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന​യെ വ​നം​പാ​ല​ക​ർ​ക്ക് കി​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് കാ​ട്ടാ​ന കു​ട്ടി​യെ ആ​ഡ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് സ​മീ​പം കാ​ട്ടാ​ന കു​ട്ടി​യെ ആ​ന കൂ​ട്ടം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ആ​ദി​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഫോ​റ​സ്റ്റ​ർ ര​മേ​ശ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ന കു​ട്ടി​യെ കാ​ഞ്ഞി​ര​പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​മെ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ടം കാ​ഞ്ഞി​ര​പു​ഴ ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി​യാ​ന ഒ​റ്റ​പ്പെ​ട്ട് പോ​യ​താ​ണെ​ന്ന് ക​രു​തു​ന്നു. കാ​ട്ടാ​ന​ക്കൂ​ട്ടം സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ ഉ​ണ്ടോ എ​ന്ന് വ​ന​പാ​ല​ക​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. കാ​ട്ടാ​ന​കൂ​ട്ട​ത്തെ ക​ണ്ടെ​ത്തി​യാ​ൽ ആ​ന കൂ​ട്ട​ത്തി​നൊ​പ്പം അ​യ​ക്കാ​നാ​ണ് വ​ന​വ​കു​പ്പു തീ​രു​മാ​നം.
പു​ഴ ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ആ​ന​ക്കു​ട്ടി​ക്ക് പു​റ​മെ പ​രി​ക്കൊ​ന്നും കാ​ണാ​നി​ല്ല. വ​ന​പാ​ല​ക​ർ ന​ൽ​കി​യ ഹോ​ർ​ലി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​വും ല​ഘു​ഭ​ക്ഷ​ണ​വും ആ​ന​ക്കു​ട്ടി ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.