നി​രോ​ധ​നം മ​റി​ക​ട​ന്നു ഓ​ണ​ച്ച​ന്ത​യു​ടെ ഫ്ല​ക്സു​മാ​യി സ​ഹ​ക​ര​ണ ബാ​ങ്ക്
Tuesday, September 10, 2019 12:30 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​രോ​ധ​ന ഉ​ത്ത​ര​വ് മ​റി​ക​ട​ന്നു ഓ​ണ​ച്ച​ന്ത​യു​ടെ ഫ്ല​ക്സു​മാ​യി എ​ട​ക്ക​ര ഈ​സ്റ്റ് ഏ​റ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.
ഓ​ണ​ച്ച​ന്ത​ക​ളി​ൽ സ്ഥാ​പി​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ൽ​കി​യ തു​ണി​കൊ​ണ്ട​ള്ള ബാ​ന​ർ ഒ​ഴി​വാ​ക്കി​യാ​ണ് എ​ട​ക്ക​ര ഷോ​പ്പിംഗ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​യി​ൽ ഈ​സ്റ്റ്് ഏ​റ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​ർ ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്. ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ഫ്ലക്സ് മാ​റ്റി തു​ണി ബാ​ന​ർ സ്ഥാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത തു​ണി ബാ​ന​ർ എ​ല്ലാ ഓ​ണ​ച്ച​ന്ത​ക​ളി​ലും തൂ​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്.
ഇ​തി​നെ അ​വ​ഗ​ണി​ച്ചാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള ബാ​ങ്ക് അ​ധി​കൃ​ത​ർ ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ചി​ത്ര​ങ്ങ​ളി​ല്ലാ​തെ ത​യാ​റാ​ക്കി​യ ഫ്ല​ക്സി​ൽ സ​ർ​ക്കാ​രി​ന്‍റെ യാ​തൊ​രു അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു പ​ല​രും ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ങ്കി​ലും ഫ്ല​ക്സ് മാ​റ്റു​മെ​ന്നു അ​റി​യി​ച്ചെ​ങ്കി​ലും മാ​റ്റി​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് ക​പ്രാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ച​ന്ത​യി​ലെത്തി പ്ര​തി​ഷേ​ധിച്ചു.
ഇ​തേ​ത്തു​ട​ർ​ന്നു ച​ന്ത​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ വ​ക തു​ണി ബാ​ന​ർ കെ​ട്ടാ​ൻ ന​ട​ത്തി​പ്പു​കാ​ർ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.