ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷം
Tuesday, September 10, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഈ ​മാ​സം 13നു ​ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 165ാം ജ​യ​ന്തി വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചു. രാ​ജ്യ​ത്തും വി​ദേ​ശ​ത്തും ച​ത​യ​ദി​ന​ത്തി​ൽ ആ​ഘോ​ഷം ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട 60ഓ​ളം ശാ​ഖ​ക​ള്‌ ഗു​രു​ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യും സാ​സ്കാ​രി​ക സ​മ്മേ​ള​നവും നടത്തും.
13നു ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നു ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ന​ഗ​രം ചു​റ്റി കോ​ഴി​ക്കോ​ട് റോ​ഡി​ലെ പ​ഴ​യ സ​വി​ത തി​യ​റ​റ്റി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും. എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എ. സു​രേ​ഷ്ബാ​ബു മു​ഖ്യാ​തി​ഥി​യാ​കും. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ളും ചി​ത്ര​ര​ച​ന ദൈ​വ​ദ​ശ​ക പാ​രാ​യ​ണ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി (യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്), വാ​സു കോ​ത​റാ​യി​ൽ, (യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി), ര​മേ​ഷ് കോ​ട്ട​യ​പ്പു​റ​ത്ത് (എ​സ്എ​ൻ​ഡി​പി യോ​ഗം ബോ​ർ​ഡ് മെം​ബ​ർ),ശ്രീ​ധ​ര​ൻ പ​ര​വ​ക്ക​ൽ ( നി​യു​ക്ത ബോ​ർ​ഡ് മെം​ബ​ർ) എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.