ചാ​ലി​യാ​റി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ​ദ്ധ​തി തു​ട​ങ്ങി
Tuesday, September 10, 2019 12:32 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​നു​യാ​ത്രാ അ​സി​സ്റ്റ​ഡ് ലി​വിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും പ്രാ​യ​മാ​യി​ട്ട് ആ​രും നോ​ക്കാ​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്കു​മാ​യാ​ണ് അ​നു​യാ​ത്ര ലി​വിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. 21 പേ​രാ​ണ് നി​ല​വി​ലു​ള്ള​ത.്
ഇ​തി​ൽ 83 വ​യ​സാ​യ ഒ​ര​മ്മ​യും അ​വ​രു​ടെ മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഈ ​അ​മ്മ​യും മ​ക​ളും മാ​ത്ര​മാ​ണ് രാ​ത്രി​യി​ൽ ഇ​വി​ടെ ത​ങ്ങു​ന്ന​ത്. മ​റ്റു​ള്ള​വ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന് എ​ത്തി ആ​റോ​ടെ തി​രി​കെ പോ​കും. ഇ​വ​രെ നോ​ക്കാ​ൻ ര​ണ്ട് ആ​യ​മാ​രു​മു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് വ​ർ​ഷ​ത്തെ വാ​ട​ക ന​ൽ​കി സെ​ന്‍റ​റി​നാ​യി വീ​ട് എ​ടു​ത്തി​ട്ടു​ണ്ട്. 18 വ​യ​സ് ക​ഴി​ഞ്ഞി​ട്ടും പ​ഠി​ക്കാ​നോ, പു​റ​ത്ത് ജോ​ലി​ക്ക് പോ​കാ​നോ ക​ഴി​യാ​തെ വീ​ടു​ക​ളി​ല്‌ ക​ഴി​യേ​ണ്ട​വ​ർ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ്രാ​യ​മാ​യ ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സം​ര​ക്ഷ​ണ​മാ​ണ് ലി​വിം​ഗ് സെ​ന്‍റ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത.് എ​ൻ​ജി​ഒ പ​ങ്കാ​ളി​ത്ത​തോ​ടെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വ​രി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് കൈ​ത്തൊ​ഴി​ലും ല​ഭ്യ​മാ​ക്കും.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഇ​ത്ത​ര​ക്കാ​രെ കൂ​ടു​ത​ലാ​യി സെ​ന്‍റ​റി​ൽ എ​ത്തി​ക്കും. പ​രി​വാ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൈ​കോ​ർ​ത്താ​ണ് ഈ ​മാ​തൃ​കാ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം ന​ല്ല രീ​തി​യി​ൽ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ക​ള​ക്ട​റാ​യ ശേ​ഷം ആ​ദ്യ ഓ​ണ​ത്തി​ൽ ഓ​ണ​ക്കോ​ടി ഉ​ടു​ത്താ​ണ് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഡെ ​കെ​യ​റി​ൽ എ​ത്തി​യ​ത്. ത​നി മ​ല​യാ​ളി വേ​ഷ​മാ​യ ക​സ​വു​മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് ക​ള​ക്ട​ർ ധ​രി​ച്ച​ത്.