ഭി​ന്ന​ശേ​ഷി വി​വാ​ഹ കൂ​ട്ടാ​യ്മ തി​രൂ​രി​ൽ
Tuesday, September 10, 2019 12:34 AM IST
മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വാ​ഹ ജീ​വി​തം എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​ാൻ​ സം​സ്ഥാ​ന​ത​ല ഭി​ന്ന​ശേ​ഷി വി​വാ​ഹ കൂ​ടി​ക്കാ​ഴ്ച സം​ഗ​മം പൊ​രു​ത്തം 2019 തി​രൂ​രി​ൽ ന​ട​ക്കും.
എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​ഡി​സേ​ബി​ൾ​ഡി​ന്‍റെ​യും കേ​ര​ള മാ​ര്യേ​ജ് ഡോ​ട്ട് കോ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 14, 15 തീയ​തി​ക​ളി​ൽ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്ക്കൂ​ളി​ലാ​ണ് സം​ഗ​മം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഹി​ന്ദു, മു​സ്ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട 3000 ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും. സൗ​ക​ര്യ​ത്തി​നാ​യി 14 ന് ​മു​സ്ലിം വി​വാ​ഹ കൂ​ടി​യാ​ലോ​ച​ന​യും 15ന് ​ഹി​ന്ദു, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്കാ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.
keralamarriage.com/porutham എന്ന വെ​ബ് പേ​ജി​ൽ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റർ ചെയ്യാം. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഇ ​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, സി.​മ​മ്മു​ട്ടി എം​എ​ൽ​എ, വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ബാ​വ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
സം​ഘാ​ട​ക​രാ​യ കൈ​നി​ക്ക​ര ഷാ​ഫി ഹാ​ജി, മു​സ്ത​ഫ മാ​ണാ​ക്കു​ത്ത്, പി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, മു​ജീ​ബ്. താ​നാ​ളൂ​ർ, സി.​പി. ഷ​ബീ​റ​ലി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഗ്രാ​ൻഡ് പാരന്‍റ്സ് മീ​റ്റ് ന​ട​ത്തി

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ഗ്രാ​ൻഡ് പാരന്‍റ്സ് മീ​റ്റ് പ​ള്ളി​യ​റ രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ചെ​യ​ര്‍​മാ​ന്‍ പി.​പി.​എ. ക​രിം, വാ​സു ദേ​വ​ന്‍ നാ​യ​ര്‍, മാ​ത്യു, ടി. ​ഹം​സ, അ​ലി, പി.​ടി. അ​ഷ്‌​റ​ഫ്, പി.​കെ. അ​ഷ്‌​റ​ഫ്, റം​ല ഹം​സ, മി​ന്‍​ഹ ഫാ​ത്തി​മ, എ​ല്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.