സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, September 10, 2019 12:34 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നു കാ​ര​ണം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണെ​ന്നും അ​തി​നാ​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രാ​യു​ള്ള പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​രി​ങ്ക​ൽ ക്വാ​റി,ക്ര​ഷ​ർ സം​യു​ക്ത സ​മി​തി ജി​ല്ലാ സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​കൃ​തി ദു​ര​ന്ത​മു​ണ്ടാ​കു​ന്പോ​ഴേ​ക്കും ക്വാ​റി​ക​ൾ​ക്കു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തു​കയ​ല്ല വേ​ണ്ട​ത്. ശാ​സ്ത്രീ​യ​മാ​യ മു​ൻ​ക​രു​ത​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് വേ​ണ്ട​ത്. ക്വാ​റി​ക​ൾ​ക്കെ​തി​രാ​യ നീ​ക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടിപ്പി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്ന് സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.
ജൈ​വ​വൈ​വി​ധ്യ വ​കു​പ്പ് വി​ദ​ഗ്ധ​ൻ ഡോ. ​പി.​എ​സ് ഈ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ങ്ക​ൽ ക്വാ​റി, ക്ര​ഷ​ർ സം​യു​ക്ത സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എം കോ​യാ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ​രി​സ്ഥി​തി വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​ർ പി.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. റി​ട്ട​യേ​ർ​ഡ് സീ​നി​യ​ർ ജി​യോ​ള​ജി​സ്റ്റ് ഡോ. ​നാ​സ​ർ അ​ഹ​മ്മ​ദ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ചാ​ർ​ട്ടേ​ർ​ഡ് എ​ൻ​ജി​നീ​യ​ർ ഡോ.​യു.​എ ഷ​ബീ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ടെ​ഡി അ​ട്ട​പ്പാ​ടി, ഇ.​സി ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദീ​ൻ പ​ത്തി​രി​പാ​ല എ​ന്നി​വ​ർ പ്രസംഗിച്ചു.ദു​ര​ന്ത ഭൂ​മി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ക്വാ​റി,ക്ര​ഷ​ർ മേ​ഖ​ല​യി​ലെ ഉ​ട​മ​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ദ​രി​ച്ചു. എ​ട​ക്ക​ര സി​ഐ മ​നോ​ജ് പ​റ​യ​ട്ട ഉ​ദ്്ഘാ​ട​നം ചെ​യ്തു.
ഓ​ൾ കേ​ര​ള ക്ര​ഷ​ർ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​കെ അ​ലി മൊ​യ്തീ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​അ​ബ്ദു​നാ​സ​ർ, എം.​എ റ​സാ​ഖ്, കെ.​എം അ​ക്ബ​ർ, ഫ​സ​ലു​ൽ ഹ​ഖ്, മു​ഹ​മ്മ​ദ് ബാ​പ്പു, പി.​പി റ​ഹ്മാ​ൻ, എ.​ബീ​രാ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.