മ​ങ്ക​ട ‘ഹൈ​ടെ​ക് സ്കൂ​ൾ മ​ണ്ഡ​ല​ം’
Wednesday, September 11, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട മ​ണ്ഡ​ലം ഹൈ​ടെ​ക് സ്കൂ​ൾ മ​ണ്ഡ​ല​മാ​യി മാ​റു​ന്നു. അ​വ​സാ​ന ഘ​ട്ട​മാ​യി 81 സ്കൂ​ളു​ക​ളി​ൽ ഒ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന ഹൈ​ടെ​ക്ക് ലാ​ബ് പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ഹൈ​ടെ​ക് സ്കൂ​ൾ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ മ​ണ്ഡ​ല​ത്തി​ൽഎ​ട്ടു വ​ർ​ഷ​മാ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ്മാ​ർ​ട്ക്ലാ​സ് റൂ​മു​ക​ളും കെ​ട്ടി​ട​വും മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​ക്കി​യി​രു​ന്നു.
മാ​ർ​ക്ക​ബി​ൾ മ​ങ്ക​ട​യെ​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​ന്പൂ​ർ​ണ​ത കൈ​വ​രി​ച്ച ഏ​ക മ​ണ്ഡ​ല​മാ​യി ഇ​തോ​ടെ മ​ങ്ക​ട മാ​റി​യി​രി​ക്കു​ക​യാ​ണ്. കൈ​റ്റ് വ​ഴി സ​ർ​ക്കാ​ർ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലെ 26 സ്കൂ​ളു​ക​ളി​ൽ എ​ട്ടു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ലാ​പ്ടോ​പ്പ്, പ്രൊ​ജ​ക്ട​ർ, ടി​വി, പ്രി​ന്‍റ​ർ, ഡി​എ​സ്എ​ൽ​ആ​ർ കാ​മ​റ, എ​ച്ച്ഡി വെ​ബ്കാം, യു​എ​സ്ബി സ്പീ​ക്ക​ർ എ​ന്നി​വ ല​ഭ്യ​മാ​ക്കി. ഈ ​പ​ദ്ധ​തി ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക വ​ർ​ഷം ഏ​റെ​ക്കുറെ പൂ​ർ​ത്തി​യാ​യി. ഒ​ക്ടോ​ബ​ർ മാ​സം ആ​ദ്യം ഘ​ട്ടം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ശേ​ഷം മ​ണ്ഡ​ലം ത​ല​ത്തി​ൽ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും

ഹൈ​ടെ​ക് സ്കൂ​ൾ പ​ദ്ധ​തി
ന​ട​പ്പാ​ക്കി​യ സ്കൂ​ളു​ക​ൾ:
ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ്, ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട, എ​എം​എ​ച്ച്എ​സ് തി​രൂ​ർ​ക്കാ​ട്, ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റം, എ​എം​എ​ച്ച്എ​സ്എ​സ് തി​രൂ​ർ​ക്കാ​ട്, എ​ൻ​എ​ച്ച്എ​സ് കൊ​ള​ത്തൂ​ർ, ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര, ഐ​കെ​ടി​എ​ച്ച്എ​സ്എ​സ് ചെ​റു​കു​ള​ന്പ,് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​രം, ജി​എ​ച്ച്എ​സ് ചേ​രി​യം, ടി​എ​ച്ച്എ​സ് അ​ങ്ങാ​ടി​പ്പു​റം, ജി​എ​ച്ച്എ​സ് മ​ങ്ക​ട, ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട, ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ഐ​കെ​ടി​എ​ച്ച്എ​സ് ചെ​റു​കു​ള​ന്പ, എ​ൻ​എ​ച്ച്എ​സ്എ​സ് കൊ​ള​ത്തൂ​ർ, ത​ര​ക​ൻ എ​ച്ച്എ​സ്എ​സ് അ​ങ്ങാ​ടി​പ്പു​റം, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര, ജി​വി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട, ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ്, ടി​എ​ച്ച്എ​സ്എ​സ് അ​ങ്ങാ​ടി​പ്പു​റം.