വൈ​ദ്യു​തി ബ​ന്ധം പു​ന​ഃസ്ഥാ​പി​ച്ചു
Wednesday, September 11, 2019 12:20 AM IST
എ​ട​ക്ക​ര: പ്ര​ള​യ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ലെ വൈ​ദ്യു​തി ബ​ന്ധം പു​ന​ഃസ്ഥാ​പി​ച്ചു. ഓ​ൾ കേ​ര​ള ലൈ​സ​ൻ​സെ​ഡ് വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി​യി​ൽ ത​ക​രാ​റി​ലാ​യ വ​യ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ശ​രി​യാ​ക്കി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ പു​ന​സ്ഥാ​പി​ച്ച​ത്.
ഒ​രു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കോ​ള​നി​യി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ത്. 44 വീ​ടു​ക​ളി​ൽ ത​ക​രാ​റി​ലാ​യ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ പൂ​ണ്‍​മാ​യും മാ​റ്റി സ്ഥാ​പി​ച്ചു. സൗ​ജ​ന്യ​മാ​യാ​ണ് ക​മ്മ​റ്റി​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ​തും പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​തും. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സ​ർ നാ​രാ​യ​ണ​ൻ കു​ട്ടി, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ജൈ​സ​ൽ കെ.​പു​രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​ൻ സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.