ഗ​താ​ഗ​ത കു​രു​ക്ക് : യോ​ഗം 23ന്
Saturday, September 14, 2019 12:13 AM IST
മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ ത​ല​പ്പാ​റ മു​ത​ൽ ഇ​ടി​മു​ഴി​ക്ക​ൽ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 23 ന് ​കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി സെ​മി​നാ​ർ ഹാ​ളി​ൽ രാ​വി​ലെ 11ന് ​ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി ചേ​രും.
യോ​ഗ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ആ​ർ​ടി​ഒ, മ​ല​പ്പു​റം ഡി​വൈ​എ​സ്പി, തി​രൂ​ര​ങ്ങാ​ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ, ദേ​ശീ​യ​പാ​ത വി​ഭാ​ഗം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ക​ഐ​സ്ഇ​ബി, മ​റ്റു വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ടാ​ക്സി തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ, ഐ​ഒ​സി പ്ര​തി​നി​ധി​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ചേ​ളാ​രി, കാ​ക്ക​ഞ്ചീ​രി, ഇ​ടി​മു​ഴി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​താ​ഗ​ത കു​രു​ക്കാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​വു​ക​യെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.