അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ പാ​താ​ർ ക്യാ​ന്പ്
Saturday, September 14, 2019 12:13 AM IST
എ​ട​ക്ക​ര: അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ പാ​താ​റി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പ​ത്തൊ​ൻ​പ​ത് കു​ടും​ബ​ങ്ങ​ൾ. വാ​ളം​കൊ​ല്ലി, അ​തി​രു​വീ​ട്ടി, മു​ട്ടി​പ്പാ​ലം, പാ​താ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് പാ​താ​ർ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ ക​ഴി​യു​ന്ന​ത്. ര​ണ്ടു താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മ​ല​യി​ൽ നി​ന്നു​ള്ള പൈ​പ്പ് വെ​ള്ള​വു​മാ​ണ് ക്യാ​ന്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ൻ​പ​ത്തി​യേ​ഴ് പേ​ർ ചെ​റി​യ ക്യാ​ന്പി​ൽ ഉള്ളത്. ക്യാ​ന്പി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി മ​റ്റു ചി​ല​ർ വാ​ട​ക വീ​ടു​ക​ൾ മാറി.
ആ​രും ത​ങ്ങ​ൾ​ക്കു വാ​ട​ക​വീ​ടു​ക​ൾ ക​ണ്ടെ​ത്തി ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ക്യാ​ന്പി​ൽ താ​മ​സി​ക്കു​ന്ന ചി​ല​ർ പ​റ​യു​ന്ന​ത്.
പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സ്വ​ന്തം വീ​ടു​ക​ളി​ലും രാ​ത്രി ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​മാ​യാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ജീ​വി​തം. പു​ത്ത​ൻ വീ​ട്ടി​ൽ ച​ന്ദ്രി​ക, വാ​ക്ക​യി​ൽ ര​തീ​ഷ്, കു​ഴി​വേ​ലി​ൽ ആ​ന​ന്ദ​വ​ല്ലി, ചി​റ​ക്ക​പ​റ​ന്പി​ൽ തോ​മ​സ്, കു​ഴി​വേ​ലി​ൽ പ്ര​ദീ​പ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഇ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​വി​ടെ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​തി​നൊ​ന്നു കു​ടും​ബ​ങ്ങ​ളും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളു​മാ​ണി​പ്പോ​ൾ ക്യാ​ന്പി​ലു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ പൂ​ള​പ്പാ​ടം മ​ദ്ര​സ ക്യാ​ന്പി​ലാ​യി​രു​ന്നു ഇ​വ​രെ അ​ധി​വ​സി​പ്പി​ച്ച​ത്. പി​ന്നീ​ട് പൂ​ള​പ്പാ​ടം ജി​എ​ൽ​പി സ്കൂ​ളി​ലേ​ക്കു മാ​റ്റി. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു വേ​ണ്ടി ഇ​വ​രെ വീ​ണ്ടും ക്യാന്പിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.