സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, September 14, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ലാ​മ​ന്തോ​ൾ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​നു​വ​ദി​ച്ച മൂ​ന്നു കോ​ടി രൂ​പ​യു​ടെ 18 ക്ലാ​സ് മു​റി​ക​ള​ട​ങ്ങി​യ ഇ​എം​എ​സ് വി​ദ്യാ​ഭ്യാ​സ​സ​മു​ച്ച​യ​ത്തി​ന്‍റെ​യും ആ​റു ലാ​ബു​ക​ള​ട​ങ്ങി​യ ലാ​ബ് സ​മു​ച്ച​യ​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം സെ​പ്റ്റം​ബ​ർ 29ന് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ൽ പി.​വി.​അ​ജി​ത ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. വാ​ർ​ഡ് മെ​ംബർ ഇ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ഷ​ബീ​ർ സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് സീ​ന​ത്തു​ന്നീ​സ ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​സ​ന്പ​ർ​ക്ക
പ​രി​പാ​ടി ഇ​ന്ന്

മ​ഞ്ചേ​രി : മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു പ​രാ​തി സ്വീ​ക​രി​ക്കും.