ബൈ​ക്ക് റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, September 14, 2019 12:15 AM IST
മ​ല​പ്പു​റം: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​നു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള​യു​മാ​യി ചേ​ർ​ന്ന സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ക്ക് റാ​ലി​ക്ക് ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഏ​ഴ് ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 400 ബൈ​ക്കു​ക​ളു​ടെ റാ​ലി​ക്ക് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യ്ക്ക​ലി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. കോ​ട്ട​യ്ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് രാ​ജാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​കെ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ സാ​ജി​ദ് മ​ങ്ങാ​ട്ടി​ൽ, ടി.​വി സു​ലൈ​ഖാ​ബി, സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഡോ​ക്ട​ർ എം.​പി ആ​ന്‍റ​ണി, ന​സീ​ർ ചാ​ലി​യം, ജൈെു​വെ​ന​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് അം​ഗം അ​ഡ്വ.​ഹാ​രി​സ് പ​ഞ്ചി​ളി, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ. വ​ന​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു. ആ​സ്റ്റ​ർ മിം​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു.