മനംകവർന്ന് ച​വി​ട്ടു​ക​ളി
Saturday, September 14, 2019 12:15 AM IST
മോ​ങ്ങം: ജി​ല്ല​യി​ലെ ച​വി​ട്ടു​ക​ളി ക​ലാ​രൂ​പ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​ന് മോ​ങ്ങം നി​റ​വ് ക​ലാ​സ​മി​തിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ച​വി​ട്ടു​ക​ളി അ​ര​ങ്ങും കൂ​ട്ടാ​യ്മ​യും ശ്ര​ദ്ധേ​യ​മാ​യി. മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗോ​പ​കു​മാ​ർ പൂ​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
മൊ​റ​യൂ​ർ എ​എം​യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഹം​സ, നാ​ട്ടു​ക​ലാ​കൂ​ട്ടം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പ്ര​ശാ​ന്ത് മ​ങ്ങാ​ട്, നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​ര​ൻ അ​തു​ൽ ന​റു​ക​ര, റി​ട്ട. പ്ര​ഫ. മു​ഹ​മ്മ​ദു​ണ്ണി മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും എം. ​ഷി​ൽ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. മോ​ങ്ങം നി​റ​വ്, മൊ​റ​യൂ​ർ എ​ട​പ്പ​റ​ന്പ്, ആ​ന​ക്ക​യം, ചെ​റു​പ്പ​റ​ന്പ് എ​ന്നീ സം​ഘ​ങ്ങ​ളു​ടെ ച​വി​ട്ടു​ക​ളി​ക​ളും അ​ത്താ​ണി​ക്ക​ൽ നെ​ച്ചി​യി​ൽ റാ​ന്ത​ൽ നാ​ട​ൻ ക​ലാ​സം​ഘ​ത്തി​ന്‍റെ വ​നി​താ ച​വി​ട്ടു​ക​ളി​യും അ​ര​ങ്ങേ​റി. മോ​ങ്ങം എ​എം​യു​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക്ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ച​വി​ട്ടു​ക​ളി​ക​ളും ഗു​രു​ക്ക​ൻ​മാ​രെ ആ​ദ​രി​ച്ചു.