ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ടു യു​വാ​വ് മ​രി​ച്ചു
Saturday, September 14, 2019 10:03 PM IST
മ​ല​പ്പു​റം: മ​ക്ക​ര​പ്പ​ര​ന്പ് കു​റു​വ മി​നാ​ർ​കു​ഴി രാ​യി​പ​റ​ന്പി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കു മ​റി​ഞ്ഞു ബ​സി​ന​ടി​യി​ൽ പെ​ട്ടു യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം ആ​ല​ത്തൂ​ർ​പ​ടി ജെ.​ഹൗ​സ് കാ​ല​യി​ൽ വീ​ട്ടി​ൽ ജി​ജോ (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജി​ജോ സ​ഞ്ച​രി​ച്ച ബൈ​ക്ക് വ​ള​വി​ൽ നി​ന്നു നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു ബ​സി​ന​ടി​യി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യാ​യ ജി​ജോ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ല​ത്തൂ​ർ​പ​ടി​യി​ലാ​യി​രു​ന്നു താ​മ​സം. മ​ല​പ്പു​റ​ത്ത് കം​പ്യൂ​ട്ട​ർ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: ജ​യ​ന്തി.​സ​ഹോ​ദ​ര​ൻ : ജി​നോ.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.