ദു​ര​ന്ത ഭൂ​മി​യി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം
Sunday, September 15, 2019 2:01 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ, പാ​താ​ർ, അ​തി​രു​വീ​ട്ടി, മു​ട്ടി​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും, മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി ഓ​ണ​വ​ധി​യാ​യ​തി​നാ​ലും മ​ഴ കു​റ​വാ​യ​തി​നാ​ലും വ​ൻ​തോ​തി​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന​ത്.

ദു​ര​ന്തം നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ ക​വ​ള​പ്പാ​റ ദു​ര​ന്ത​ഭൂ​മി​യി​ൽ സ്ഥാ​പി​ച്ച സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന നടത്തുന്നു​ണ്ട്. പാ​താ​ർ, അ​തി​രു​വീ​ട്ടി പ്ര​ദേ​ശ​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ​പ്പോ​ലെ​യാ​യി​ട്ടു​ണ്ട്. വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ നി​റ​ഞ്ഞ് പ​ര​ന്നൊ​ഴു​കു​ന്ന ഇ​ഴു​വാ​ത്തോ​ടും പാ​താ​ർ അ​ങ്ങാ​ടി​യും, ത​ക​ർ​ന്ന അ​തി​രു​വീ​ട്ടി പാ​ല​വും സ​മീ​പ​ത്തു​ണ്ടാ​യി​ട്ടു​ള്ള വെ​ള്ള​ച്ചാ​ട്ട​വു​മെ​ല്ലാം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു.

അ​തി​രു​വീ​ട്ടി പാ​ല​ത്തി​ന് മു​ക​ളി​ലാ​യി ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന ചാ​മ​പ്പാ​റ ശി​വ​പാ​ർ​വ്വ​തി ക്ഷേ​ത്ര​വും പ​രി​സ​ര​വും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. കു​ടും​ബ​സ​മേ​ത​മെ​ത്തു​ന്ന ഇ​വ​ർ സെ​ൽ​ഫി​യെ​ടു​ക്ക​ലും മ​റ്റു​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന് ക​വ​ള​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ വ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പോ​ത്തു​ക​ൽ പോ​ലി​സ് ഇ​ട​പെ​ട്ടാ​ണ് പ​ല​പ്പോ​ഴും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ വ​രെ ക​വ​ള​പ്പാ​റ​യി​ലെ​ത്തു​ന്നു​ണ്ട്.