എ​സ്പി​സി അവധിക്കാല ക്യാ​ന്പ് തു​ട​ങ്ങി
Sunday, September 15, 2019 2:01 AM IST
മ​ന്പാ​ട്: മ​ന്പാ​ട് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേഡ​റ്റ് അവധിക്കാല ക്യാ​ന്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ പ​താ​ക​യു​യ​ർ​ത്ത​ൽ നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു മ​ന്പാ​ട് പഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സ​മീ​ന കാ​ഞ്ഞി​രാ​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ഉ​മൈ​മ​ത്ത്, വാ​ർ​ഡം​ഗം ബു​ഷ്റ പാ​ലാ​ട​ൻ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി നി​ഷാ​ദ്, എ​സ്പി​സി പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​റി​യാ​സ​ത്ത​ലി, കെ.​സ​ലാ​ഹു​ദ്ദീ​ൻ, ഡി​ഐ​മാ​രാ​യ കെ.​സ​മീ​ന, സി.​കെ.​അ​ബ്ദു​ൾ​മു​ജീ​ബ്  എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ വി​പി​ൻ​ദാ​സ് എ​ട​ക്ക​ര ക്ലാ​സെടു​ത്തു. ഉ​ച്ച​യ്ക്കു ശേ​ഷം എ​സ്പി​സി​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് സി.​കെ. അ​ബ്ദു​ൾ മു​ജീ​ബ്, ഗ്രീ​ൻ പ്ലാ​ന​റ്റി​നെ​ക്കു​റി​ച്ച് കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ വി.​പി.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.