പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വേണ്ടി ഒൗ​ഷ​ധ​വ്യാ​പാ​ര സം​ഘ​ട​ന അ​ഞ്ചുവീ​ടു​ക​ൾ നി​ർ​മി​കും
Sunday, September 15, 2019 2:01 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഒൗ​ഷ​ധ വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ (എ​കെ​സി​ഡി​എ) മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി രം​ഗ​ത്ത്. അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് എ​കെ​സി​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള പ​റ​ഞ്ഞു.

വ​ട്ട​പ്പൊ​യി​ൽ കി​ഴ​ക്കേ​പ​റ​ന്പി​ൽ കെ.​പി. കൃ​ഷ്ണ​ന്‍റെ പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി ത​ക​ർ​ന്ന വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​ഴു ല​ക്ഷം രൂപ ചെല​വ് വ​രു​ന്ന വീ​ടു​ക​ളാ​യി​രി​ക്കും നി​ർ​മി​ക്കു​ക. കൂ​ടാ​തെ പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​നും സം​ഘ​ട​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൃ​ഷ്ണ​ന്‍റെ രോ​ഗ​ബാ​ധി​ത​യാ​യ മ​ക​ളെ​യും ജി​ല്ലാ സം​സ്ഥാ​ന നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

നി​ല​ന്പൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു.​ന​രേ​ന്ദ്ര​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പൂ​വ്വാ​ടി, ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദാ​ലി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ടി.​അ​ബ്ബാ​സ്, അ​ബ്ദു​ള്ള ച​ക്ക​ര​ത്ത്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഗി​രി​ഷ് മോ​ളൂ​ർ​മ​ഠ​ത്തി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.