പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Sunday, September 15, 2019 2:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ടി​ഞ്ഞാ​റ്റും​മു​റി ടൗ​ണ്‍ മ​ഹ​ല്ല് ക​മ്മി​റ്റി പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ കോ​ണ്‍​ഫി​യാ​ൻ​സ് ന​ട​ത്തി. മ​ഹ​ല്ല് നി​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​ക​യും മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​രെ സ​ജ്ജ​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കോ​ണ്‍​ഫി​യാ​ൻ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് പ്രോ​ജ​ക്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

അ​ലി​ഗ​ർ യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം സെ​ൻ​റ​ർ ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി.​ഫൈ​സ​ൽ ഹു​ദ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് അ​ബ്ദു ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ർ​ക്ക​ണ്ഡ് ഗ​വ​ണ്‍​മെ​ന്‍റ് മൈ​നിം​ഗ് വ​കു​പ്പ് സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​ണ​ർ പി.​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഐ​എ​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വ്യ​വ​സാ​യ വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​അ​ബ്ദു​ൽ മ​ജീ​ദ് നി​ർ​വ​ഹി​ച്ചു.