മ​ധു​ര വാ​ഹ​നാ​പ​ക​ടം; പ​രി​ക്കേ​റ്റ യു​വ​തി സു​ഖം​ പ്രാ​പി​ച്ചു​വ​രു​ന്നു
Sunday, September 15, 2019 2:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഴി​ഞ്ഞ ദി​വ​സം മ​ധു​ര വാ​ടി​പ്പ​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ഉ​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പേ​ര​ശ​ന്നൂ​ർ വ​ള്ളൂ​ർ​ക്ക​ള​ത്തി​ൽ മു​ഹ​മ്മ​ദ് അ​ലി​യു​ടെ മ​ക​ൾ ഷി​ഫാ​ന (18)യെ ​വ​ല​തു​കാ​ലി​ന്‍റെ മു​ട്ടി​നു താ​ഴെ​യും, ഇ​രു​തോ​ളെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ.​ഇ.​ജി.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​തി​യെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം യു​വ​തി സു​ഖം​പ്രാ​പി​ച്ചു വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റു നാ​ലു​പേ​രും അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.