ക്രി​ക്ക​റ്റ്: മ​ല​പ്പു​റ​ത്തി​നു ജ​യം
Sunday, September 15, 2019 2:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 16 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ എ​ക​ദി​ന അ​ന്ത​ർ​ജി​ല്ലാ ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് എ​യി​ലെ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം കോ​ഴി​ക്കോ​ടി​നെ 32 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ല​പ്പു​റം 50 ഓ​വ​റി​ൽ പ​ത്തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 169 റ​ണ്‍​സെ​ടു​ത്തു. മ​ല​പ്പു​റ​ത്തി​ന്‍റെ സോ​ഹേ​ൽ​ഖാ​ൻ 38, എ.​എ അ​ക്ഷ​യ് 25 റ​ണ്‍​സു​ക​ൾ നേ​ടി. കോ​ഴി​ക്കോ​ടി​ന്‍റെ പി. ​നാ​സ​ൽ പ​ത്തു ഓ​വ​റി​ൽ 29 റ​ണ്‍​സി​നു ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു. കോ​ഴി​ക്കോ​ട് 41.1 ഓ​വ​റി​ൽ 137 റ​ണ്‍​സി​നു ഓ​ൾ ഒൗ​ട്ടാ​യി. കോ​ഴി​ക്കോ​ടി​ന്‍റെ സൗ​ര​വ് ജോ​ഫ്രി 25, പി. ​നാ​സ​ൽ 28 റ​ണ്‍​സു​ക​ൾ നേ​ടി. മ​ല​പ്പു​റ​ത്തി​ന്‍റെ ആ​ദി​ത് അ​ശോ​ക് പ​ത്തു ഓ​വ​റി​ൽ 12 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റും കെ. ​അ​ഭി​ഷേ​ക് പ​ത്തു ഓ​വ​റി​ൽ 35 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റും നേ​ടി. മ​ല​പ്പു​റം ഇ​ന്നു പാ​ല​ക്കാ​ടി​നെ നേ​രി​ടും.