ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണം തു​ട​ങ്ങി
Sunday, September 15, 2019 2:04 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ മാ​സം എ​ട്ടാം തീ​യ​തി ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന അ​ക​ന്പാ​ടം- മു​ട്ടി​യേ​ൽ-​പാ​താ​ർ റോ​ഡി​ലെ എ​രു​മ​മു​ണ്ട ഭാ​ഗ​ത്തെ ക​ൾ​വ​ർ​ട്ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി തു​ട​ങ്ങി. ഓ​ഗ​സ്റ്റ് ഒ​ൻ​പ​തു മു​ത​ൽ മു​ട്ടി​യേ​ൽ വ​ഴി എ​രു​മ​മു​ണ്ട​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങി​കി​ട​ക്കു​ക​യാ​ണ്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഇ​ട​പ്പെ​ട്ടാ​ണ് അ​ടി​യ​ന്ത​ര​മാ​യി ക​ൾ​വ​ർ​ട്ടി​ന്‍റെ പ്ര​വ​ർ​ത്തി ന​ട​ത്താ​ൻ തി​രു​മാ​നി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ പ​ഴ​യ ക​ൾ​വ​ർ​ട്ടി​ന്‍റെ സ്ലാ​വ് തോ​ട്ടി​ലേ​ക്ക് വീ​ണ് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത് പൊ​ട്ടി​ച്ച് നീ​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പെ​രു​ന്പ​ത്തൂ​രി​ൽ നി​ന്നും, മു​ട്ടി​യേ​ൽ വ​ഴി എ​രു​മ​മു​ണ്ട, പാ​താ​ർ, വെ​ള്ളി​മു​റ്റം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യു​മാ​ണി​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കും. അ​ക​ന്പാ​ടം- പാ​താ​ർ റോ​ഡി​ൽ മ​തി​ൽ​മൂ​ല ഭാ​ഗ​ത്ത് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡും ഇ​തെ പോ​ലെ ത​ന്നെ അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചി​രു​ന്നു.