വൃക്ഷത്തെെകൾ നട്ടു
Sunday, September 15, 2019 2:04 AM IST
കാ​ളി​കാ​വ്: കൈ​കു​ഞ്ഞി​നൊ​പ്പം പ​രി​സ്ഥി​തി​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗാം​ഗ്സ്റ്റാ​ർ ആ​ട്സ് ആ​ന്‍റ് സ്പോ​ട്സ് ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​ർ മ​ര തൈ​ക​ൾ വച്ച് പി​ടി​പ്പി​ച്ചു.
കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ലെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗാം​ഗ്സ്റ്റാ​ർ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​മ​യാ​ർ​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്ന് വ​രു​ന്ന​ത്.
കൈ​ക്കു​ഞ്ഞി​നൊ​പ്പം പ​രി​സ്ഥി​തി​ക്കൊ​രു കൈ​താ​ങ്ങ് എ​ന്ന പ​ദ്ധ​തി ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ന്ന് വ​രു​ന്നു. പ്ര​ദേ​ശ​ത്തെ ഏ​തെ​ങ്കി​ലും ഒ​രു വീ​ട്ടി​ൽ ഒ​രു കു​ഞ്ഞ് ജ​നി​ച്ചാ​ൽ ആ ​വീ​ട്ടി​ൽ ഒ​രു മ​ര​മെ​ങ്കി​ലും ന​ട്ട് പി​ടി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.