ക്ര​മ​ക്കേ​ട്: ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്ന് ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി
Sunday, September 15, 2019 2:04 AM IST
മ​ഞ്ചേ​രി: ച​ട്ട​വി​രു​ദ്ധ​മാ​യി ന​ഗ​ര​സ​ഭ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ സ​ർ​ക്കാ​രി​നു​ണ്ടാ​യ ന​ഷ്ടം നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഈ​ടാ​ക്കാ​ൻ ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​പ​ടി തു​ട​ങ്ങി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​ർ​മാ​രാ​യ ഇ.​സി. ബി​നോ​യ് ബോ​സ്, ഉ​മ്മ​ർ കാ​ര​യി​ൽ, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ജി​സ്കോ ജോ​സ് എ​ന്നി​വ​രി​ൽ നി​ന്ന് 22 ല​ക്ഷം രൂ​പ ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.
2016-17 സാ​ന്പ​ത്തി​ക വ​ർ​ഷം ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണം, പ​ട്ടി​ക​ജാ​തി വി​ക​സ​നം, റോ​ഡ് വി​ക​സ​നം ഉ​ൾ​പ്പെ​ടെ മി​ക്ക പ​ദ്ധ​തി​ക​ളും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി.
ഖ​ജ​നാ​വി​നു​ണ്ടാ​യ ന​ഷ്ടം നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം നേ​ര​ത്തെ ത​ന്നെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട് ഭ​ര​ണ​സ​മി​തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് മ​റ​ച്ചു വച്ചു.
ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും ന​ഗ​ര​സ​ഭ കൂ​ട്ടാ​ക്കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഷ്ടം നി​ക​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡു​സ​ഭ​ക​ൾ ചേ​ർ​ന്ന​താ​യു​ള്ള മി​നി​റ്റ്സി​ലു​ൾ​പ്പെ​ടെ കൃ​ത്രി​മം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി.
ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വാ​ർ​ഡു​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത​ത്. 13 വാ​ർ​ഡു​ക​ളി​ലെ വാ​ർ​ഡു​സ​ഭ​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ഒ​ൻ​പ​തു​വാ​ർ​ഡു​ക​ളി​ൽ യോ​ഗ​ത്തി​ൽ ആ​രാ​ണ് അ​ധ്യ​ക്ഷ​നാ​യ​തെ​ന്ന് പോ​ലും രേ​ഖ​ക​ളി​ൽ വ്യ​ക്ത​ത​യി​ല്ല. വാ​ർ​ഡു​സ​ഭ ചേ​ർ​ന്ന​തി​ന്‍റെ ചി​ത്ര​വും എ​ടു​ത്തി​ട്ടി​ല്ല. പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.