ഷാ​ജി​മോ​നു ബ​ഹു​മ​തി​പ​ത്രം സ​മ്മാ​നി​ച്ചു
Sunday, September 15, 2019 2:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ബോ​യ്സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നും എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ സി.​ഷാ​ജി​മോ​നു സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ്രോ​ജ​ക്ടി​ന്‍റെ ആ​ദ​ര​വ്. എ​സ്പി​സി പ​ദ്ധ​തി​യി​ൽ പ​ത്തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​നും എ​സ്പി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എ​ന്ന നി​ല​യി​ൽ ന​ൽ​കി​യ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​മാ​ണ് ബ​ഹു​മ​തി. തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​സ്പി​സി​യു​ടെ പ​ത്താം വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ വ​ച്ച് ഡി​ജി​പി ലോ​ക​നാ​ഥ് ബ​ഹ്റ ബ​ഹു​മ​തി​പ​ത്രം സ​മ്മാ​നി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഹൈ​സ്കൂ​ൾ യൂ​ണി​റ്റി​നെ ജി​ല്ല​യി​ലെ മി​ക​ച്ച എ​സ്പി​സി വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്ന​തി​ൽ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച ഷാ​ജി​മോ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എ​ര​വി​മം​ഗ​ലം ഒ​ലി​ങ്ക​ര സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ബീ​ന (സൂ​പ്ര​ണ്ട് ക​ഐ​സ്ആ​ർ​ടി​സി മ​ല​പ്പു​റം). മ​ക്ക​ൾ: അ​ബീ​ഷ, ബി​ൻ​ഷാ​ജ്.