മി​ന​ർ​വ പ​ഞ്ചാ​ബി​ന്‍റെ താ​ര​മാ​കാ​ൻ ചു​ങ്ക​ത്ത​റ​യു​ടെ കു​ഞ്ഞു​മി​ടു​ക്ക​ൻ
Sunday, September 15, 2019 2:06 AM IST
എ​ട​ക്ക​ര: ഐ​ലീ​ഗ് വ​ന്പ​ൻ​മാ​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നു വേ​ണ്ടി പ​ന്തു​ത​ട്ടാ​ൻ ഇ​നി ചു​ങ്ക​ത്ത​റ​യി​ൽ നി​ന്നു​ള്ള ഇ​ഷാ​ൻ ഹ​വാ​രി​യും. പ​ത്തു​വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഇ​ഷാ​ൻ ഹ​വാ​രി മി​ന​ർ​വ പ​ഞ്ചാ​ബി​ന്‍റെ അ​ണ്ട​ർ- 12 ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ര​മാ​ണ്.

അ​ഞ്ച​ച്ച​വി​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കി​ഴ​ക്കേ​പീ​ടി​ക അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ​യും റി​യാ​ദി​ൽ ന​ഴ്സാ​യ കെ. ​ന​ഷീ​ദ​യു​ടെ​യും മ​ക​നാ​യ ഈ ​മി​ടു​ക്ക​ന് കേ​ര​ള എ​ഫ്സി, ഗോ​കു​ലം എ​ഫ്സി, ബൈ​ച്ചു​ങ്ങ്് ബൂ​ട്ടി​യ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മി​ന​ർ​വ പ​ഞ്ചാ​ബി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 3500ലേ​റെ വ​രു​ന്ന കാ​യി​ക​താ​ര​ങ്ങ​ളി​ൽ നി​ന്നു മി​ന​ർ​വ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ഇ​ഷാ​ൻ ഹ​വാ​രി മാ​ത്ര​മാ​ണ്. നി​ല​ന്പൂ​ർ യു​നൈ​റ്റ​ഡ് എ​സ്‌സി താ​ര​മാ​യ ഇ​ഷാ​ൻ ക​മാ​ലു​ദീ​ൻ മൊ​ഴി​ക്ക​ൽ, ഒ​മ​ർ സാ​ലി​ഹ്, ഷാ​ജി, അ​ബ്ദു​റ​ഹ്മാ​ൻ, മ​നു, അ​ഫ്സ​ൽ എ​ന്നി​വ​ർ​ക്കു കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.