കെ​എ​ൻഎം ഇക്ക​ണോ​മി​ക് സ​മ്മി​റ്റ് ന​ട​ത്തി
Monday, September 16, 2019 12:03 AM IST
മ​ങ്ക​ട: അ​ശാ​സ്ത്രീ​യ​മാ​യ സം​രം​ഭ​ക​ത്വ​ങ്ങ​ളാ​ണ് മി​ക്ക ബി​സ്ന​സു​ക​ളും പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത നേ​ടി​യാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ സം​രം​ഭ​ക​ത്വം സാ​ധ്യ​മാ​കൂ​വെ​ന്നും കെഎൻ​എം സം​ഘ​ടി​പ്പി​ച്ച ഇക്ക​ണോ​മി​ക്ക് സ​മ്മി​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സാ​ന്പ​ത്തി​ക സു​സ്ഥി​ര​ത​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സം​രം​ഭ​ക​ത്വം വി​ജ​യ​ക​രം ആ​ണോ അ​ല്ല​യോ എ​ന്ന് വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ മൈ​ക്രോ ഫി​നാ​ൻ​സി​ലൂ​ടെ മാ​ത്ര​മേ ഏ​തു സം​രം​ഭ​വും വി​ജ​യ​ക​ര​മാ​യി​ട്ടു​ള്ളൂ എ​ന്ന​ത് തി​രി​ച്ച​റി​യ​ണം. മ​ഹ​ല്ലു​ക​ൾ തോ​റും മൈ​ക്രോ​ഫി​നാ​ൻ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ന് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ഇ​ക്ക​ണോ​മി​ക്ക് സ​മ്മി​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ന​ക്ക​യം പാ​ണാ​യി എ​എം​എ​ൽ​പി സ്കൂ​ളി​ൽ സ​മ്മി​റ്റ് ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​ൻ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി ഉ​മ​ർ സു​ല്ല​മി, എം.​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി, അ​ലി പ​ത്ത​നാ​പു​രം, ഡോ​ക്ട​ർ എ​ൻ ല​ബീ​ദ്, കെ.​പി ഖാ​ലി​ദ്, മു​ന​വ്വ​ർ ഫൈ​റൂ​സ്, ഡോ ​ജാ​ബി​ർ അ​മാ​നി, കെ.​എ​സ്ഹ​സ്ക്ക​ർ, സി.​കെ സൈ​ത്, അ​ബ്ദു​ൽ ല​ത്തീ​ഫ് ക​രു​ന്പു​ലാ​ക്ക​ൽ, യൂ​നു​സ് ചെ​ങ്ങ​ര,ട്ടി ​റി​യാ​സ് മോ​ൻ, അ​ബ്ദു​ൾ ക​രീം വ​ല്ലാ​ഞ്ചി​റ, ഫ​ഹീം പു​ളി​ക്ക​ൽ, ഡോ. ​മെ​യ​തീ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.