സ്നേ​ഹ​പൂ​ർ​വം19 സം​ഘ​ടി​പ്പി​ച്ചു
Monday, September 16, 2019 12:03 AM IST
എ​ട​വ​ണ്ണ​പ്പാ​റ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന വെ​ട്ടു​പാ​റ സി.​എ​ച്ച് സെ​ന്‍റ​ർ പ്ര​ള​യ​ത്തി​ൽ നാ​ടി​ന്‍റെ ര​ക്ഷ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച ക്ല​ബു​ക​ളെ​യും പി​എ​സ്‌സി റാ​ങ്ക് ജേ​താ​ക്ക​ളെ​യും ആ​ദ​രി​ക്ക​ലും ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ന്നോ​ണം ന​ട​പ്പാ​ക്കി​യ ’ഡ​യാ​ലി​സി​സ് അ​റ്റ് 365’ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട ഫ​ണ്ട് കൈ​മാ​റ്റ​വും ന​ട​ത്തി. സി.​എ​ച്ച് സെ​ന്‍റ​ർ ഓ​ണ്‍​ലൈ​ൻ വിം​ഗ് ആ​സൂ​ത്ര​ണം ചെ​യ്ത വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ള​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ സ​ർ​വീ​സ് ക​ർ​മ​പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച നാ​ട്ടു​ക്കാ​ർ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​ര​വും സ്നേ​ഹ സ​ത്കാ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​എ​ച്ച് സെ​ന്‍റ​ർ ക​ണ്‍​വീ​ന​ർ എം.​എ റ​സാ​ഖ് ‘സ്നേ​ഹ​പൂ​ർ​വം 19’ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ കെ.​എം.​എ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി സ​ഈ​ദ്, എം.​സി സ​ലാം, കെ.​എം ഉ​മ്മ​ർ ബാ​ബു, കോ-​ഓ​ഡി​നേ​റ്റ​ർ കെ.​പി നൗ​ഷാ​ദ്, വി. ​അ​ലി മൗ​ല​വി, കെ.​ടി. അ​സീ​സ്, ജാ​ഫ​ർ കൊ​ണ്ടോ​ട്ടി, സി.​ടി റ​ഫീ​ഖ്, വി.​ടി. അ​ബ്ദു​ൾ വാ​രി​സ്, പി.​പി. അ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വീ​ന​ർ കെ.​വി.​എ സ​ലാം സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ന​വാ​സ് ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.