സാ​ന്പ​ത്തി​ക മാ​ന്ദ്യം: അ​ടി​യ​ന്തര ന​ട​പ​ടി വേ​ണമെന്ന്
Monday, September 16, 2019 12:05 AM IST
തി​രൂ​ർ : രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യം സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി​ക്കു​ക​യും ജീ​വി​തം ദു​സ​ഹ​മാ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെഎൻഎം മ​ർ​ക്ക​സു ദ​അ്വ മ​ല​പ്പു​റം വെ​സ്റ്റ് ജി​ല്ലാ സ​മി​തി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ഇ​സ്്ലാ​ഹി ഫാ​മി​ലി സ​മ്മി​റ്റ് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തെ ഭാ​ഷാ പ്ര​ശ്ന​വും പൗ​ര​ത്വ ര​ജി​സ്റ്റ​റും കാ​ഷ്മീ​ർ പ്ര​ശ്ന​വും ച​ർ​ച്ച​യാ​ക്കി ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്ന​തു അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ’സം​തൃ​പ്ത കു​ടും​ബം ആ​ദ​ർ​ശ സ​മൂ​ഹം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ത്തി​യ ഇ​സ്്ലാ​ഹി ഫാ​മി​ലി സ​മ്മി​റ്റ് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി.​പി ഉ​മ്മ​ർ സു​ല്ല​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​ബാ​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.