സി​ബി​എ​സ്ഇ ക​ലോ​ത്സ​വ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം നാളെ
Monday, September 16, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ക​ലോ​ത്സ​വം പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലും സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും തി​രൂ​ർ ബെ​ഞ്ച് മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലും ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​രം ന​ട​ക്കും. മേ​ള​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​നും ക​ലോ​ത്സ​വ മാ​ന്വ​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും ടീം ​മാ​നേ​ജ​ർ​മാ​രു​ടെ​യും സം​യു​ക്ത യോ​ഗം നാളെ ​ഉ​ച്ച​യ്ക്കു ര​ണ്ടി​നു പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ ചേ​രു​മെ​ന്നു സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ഫാ. ​മാ​ത്യു പ​തി​പ്ലാ​ക്ക​ൽ, ജോ​ജി പോ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു. സ​ഹോ​ദ​യ സ്കൂ​ൾ മാ​ഗ​സി​ൻ മ​ത്സ​ര​വി​ജ​യി​ക​ളെ​യും ക​ലോ​ത്സ​വ ലോ​ഗോ മ​ത്സ​ര​വി​ജ​യി​ക​ളെ​യും യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 9847665490.