പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ബേ​ക്ക​റി​ക്കു പു​ന​ർ​ജ​ന്മം
Monday, September 16, 2019 12:06 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ബേ​ക്ക​റി​ക്ക് ഇ​ടു​ക്കി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കൈ​ത്താ​ങ്ങ്. നി​ല​ന്പൂ​ർ ജ​ന​ത​പ്പ​ടി​യി​ൽ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ബേ​ക്ക​റി​യാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
വെ​ള്ളം ക​യ​റി സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ സ്ഥാ​പ​നം എ​ങ്ങ​നെ തു​റ​ക്കു​മെ​ന്ന​റി​യാ​തെ ഉ​ട​മ​ക​ൾ പ്ര​യാ​സ​പെ​ട്ടു നി​ൽ​ക്കു​ന്പോ​ഴാ​ണ് നി​ല​ന്പൂ​രി​ലെ വ്യാ​പാ​രി​ക​ൾ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​ത്. ജ​ന​ത​പ്പ​ടി​യി​ലെ എ. ​ന​ജ്മു​ദീ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന ബേ​ക്ക​റി കം ​കൂ​ൾ​ബാ​ർ മു​ഴു​വ​നാ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ചി​രു​ന്നു. എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. സ​ഹാ​യം ല​ഭി​ച്ച​തോ​ടെ ക​ട​യു​ടെ ഡ​ക്ക​റേ​ഷ​ൻ വ​ർ​ക്കു​ക​ൾ ആ​ദ്യം ന​ട​ത്തി. തു​ട​ർ​ന്നു ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ​ക്കു മ​ല​പ്പു​റം യൂ​ത്ത് വിം​ഗ്് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക അ​യ​ച്ചു കൊ​ടു​ത്ത പ്ര​കാ​രം വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​ടു​ക്കി​യി​ൽ നി​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സ്, സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ്, സ​നൂ​പ് കു​മ​ളി, അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, സു​ധീ​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യി​ലേ​ക്കു വേ​ണ്ട ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഉ​ത്പന്ന​ങ്ങ​ളു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.
ക​ട​യി​ലെ അ​ല​മാ​ര​ക​ളി​ലും ഭ​ര​ണി​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ നി​റ​ച്ചു ക​ട ക​ച്ച​വ​ട​ത്തി​നു സ​ജ്ജ​മാ​ക്കാ​ൻ ഇ​വ​രും ഒ​പ്പം കൂ​ടി. ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ് പി.​മേ​നോ​ൻ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി ചെ​ഞ്ചേ​രി, കെ.​സ​ഫ​റു​ല്ല, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് ചെ​ന്പ​ൻ, പി.​ദേ​വ​ദാ​സ​ൻ, പി.​സു​ന്ദ​ര​ൻ, മാ​ടാ​ല ഷ​ബീ​റ​ലി, എ.​പി.​ര​തീ​ഷ് എ​ന്നി​വ​ർ സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി കൊ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​ക്രം ചു​ണ്ട​യി​ൽ ക​ട​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​നോ​ദ് പി.​മേ​നോ​ൻ ആ​ദ്യ​വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു.