പേ​രാ​മ്പ്ര എ​സ്റ്റേ​റ്റിലേക്കുള്ള റോ​ഡ് തകർന്നു
Monday, September 16, 2019 12:06 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലേ​ക്കു​ള്ള റോ​ഡു പൂ​ർ​ണമായി തകർന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ടാ​ർ ചെ​യ്ത റോ​ഡ് പി​ന്നീ​ട് ന​വീ​ക​രി​ച്ചി​ല്ല.
ഇതുവഴിയുള്ള ബ​സു​ക​ൾ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം സ​ർ​വീ​സ് നി​ർ​ത്തി. പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ ഹൈ​സ്കൂ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സുമുണ്ട്. തൊഴിലാളികളടക്കമുള്ള നിരവധിപേർ ഉപയോഗിക്കുന്ന റോഡാണിത്. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പറേ​ഷ​നാ​ണു റോ​ഡ് ന​ന്നാ​ക്കേ​ണ്ട​ത്.