നാ​ടു​കാ​ണി​ച്ചു​രം: മൂ​ന്ന്് ദി​വ​സ​ത്തി​നു​ള്ളി​ൽ നാ​ലുച​ക്ര വാ​ഹ​ന​ങ്ങ​ൾ​ കടത്തിവിടും
Tuesday, September 17, 2019 12:33 AM IST
എ​ട​ക്ക​ര: അ​ന്ത​ർസം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി ചു​ര​ത്തി​ൽ റോ​ഡി​ലേ​ക്ക് വീ​ണ് കി​ട​ക്കു​ന്ന പാ​റ​യു​ടെ ഭൂ​രി​ഭാ​ഗ​വും നീ​ക്കം ചെ​യ്തു. നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ട​ത്തി​വി​ടാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് അധികൃതർ.

തേ​ൻ​പാ​റ​യു​ടെ പൊ​ട്ടി​ച്ച ഭാ​ഗ​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​യാ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ട് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ നീ​ക്കം ചെ​യ്ത് നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ക്ക് ഇ​തു​വ​ഴി ക​ട​ന്ന് പോ​കാ​ൻ ക​ഴി​യു​മെ​ന്ന് അധി​കൃ​ത​ർ പറയുന്നു.

വ​ഴി​ക്ക​ട​വി​ൽ നി​ന്ന് തേ​ൻ​പാ​റ വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ലും ജീ​പ്പി​ലു​മാ​യാ​ണ് നി​ല​വി​ൽ യാ​ത്ര​ക്കാ​രെ​ത്തു​ന്ന​ത്.

അ​വി​ടെ ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം ന​ട​ന്നു​വേ​ണം ഇ​പ്പോ​ൾ അ​പ്പു​റ​ത്തെ​ത്താ​ൻ. തേ​ൻ​പാ​റ​ക്ക് സ​മീ​പം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളും ജീ​പ്പു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ജീ​പ്പു​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ ജോ​ലി തു​ട​ങ്ങു​ന്ന​തി​ന് മു​ന്പും ഭ​ക്ഷ​ണ സ​മ​യ​ങ്ങ​ളി​ലും ജോ​ലി ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്തും ക​ട​ത്തി​വി​ടാ​നാ​ണ് പ​ദ്ധ​തി. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ മു​ഴു​വ​ൻ​സ​മ​യ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നാ​കൂ.

ധാ​രാ​ള​മാ​യി വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ ജോലിക്ക് ത​ട​സ്സ​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ന​ട​ത്തി​പ്പു​കാ​ർ. യ​ഥാ​ർ​ഥ റോ​ഡി​ൽ നി​ന്നും ഇ​നി​യും ധാ​രാ​ളം ചെ​റി​യ പാ​റ​ക​ളും മ​ണ്ണും മാ​റ്റേ​ണ്ട​തു​ണ്ട്. ഇ​വ അ​വി​ടെ ത​ന്നെ റോ​ഡി​ന്‍റെ താ​ഴേ ഭാ​ഗ​ത്തേ​ക്കാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്.