ധ​ന​സ​ഹാ​യം കൈ​പ്പ​റ്റ​ണം
Tuesday, September 17, 2019 12:33 AM IST
മ​ല​പ്പു​റം: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ള​ള്ഷാ​പ്പു​ക​ളി​ലെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ഇ​നി​യും കൈ​പ്പ​റ്റാ​ത്ത ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ നാളെ ​സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലു​ള്ള എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് തു​ക കൈ​പ്പ​റ്റ​ണം. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വി​ത​ര​ണം ചെ​യ്യും. ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2500 രൂ​പ വീ​ത​വും വി​ല്പ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2000 രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ധ​ന​സ​ഹാ​യം കൈ​പ്പ​റ്റാ​ൻ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ടോ​ഡി വെ​ൽ​ഫ​യ​ർ ഫ​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കി​യി​ട്ടു​ള്ള ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം.